Tuesday, April 12, 2011

വില്പനവസ്തു

നാല് ചുവരുകല്കുള്ളില്‍ അവളെന്നും സുരക്ഷിത
കീറികൊന്ന കുറെ കടലാസ് കഷ്ണങ്ങളോട് കൂട്ടുകൂടിയും
കണ്ണാടിയോട് പരിഭവം പറഞ്ഞും
ജനാലകള്‍ക്കപ്പുറം അവള്‍ തളച്ചിട്ട കാറ്റിനോട് കഥപറഞ്ഞും
നിറം മങ്ങിയ ചുവരില്‍ അവള്‍ വരച്ചിട്ട
ഒരായിരം അര്‍ത്ഥങ്ങളുള്ള ചിത്രങ്ങളോട് ചോദ്യങ്ങള്‍ ചോദിച്ചും
അവസാനം ഒരു പകല്‍   അന്ധ്യതോടടുകുമ്പോള്‍   
ആരോക്കെയോ  വച്ച് നീട്ടുന്ന ചുക്കിച്ചുളിഞ്ഞ  നോട്ടുകള്‍ക്കായി അവള്‍ സ്വയമൊരു വില്പന വസ്തുവാകുന്നു 

4 comments:

  1. ""അവസാനം ഒരു പകല്‍ അന്ധ്യതോടടുകുമ്പോള്‍
    ആരോക്കെയോ വച്ച് നീട്ടുന്ന ചുക്കിച്ചുളിഞ്ഞ നോട്ടുകള്‍ക്കായി അവള്‍ സ്വയമൊരു വില്പന വസ്തുവാകുന്നു""

    ഇത് കവിതയാണോ? എന്തായാലും കൊള്ളാം.

    ReplyDelete
  2. ഈ ബൂലോകത്തിലേക്ക് എന്റെ കൊച്ചുസുന്ദരിക്ക് സ്വാഗതം. ചെറുതാണെങ്കിലും മനോഹരമായിരിക്കുന്നു ഭാവനകള്‍ !

    നിറയെ എഴുതി നിറക്കുക. കൊച്ചു കഥകളും കവിതകളും.

    ReplyDelete
  3. നന്നായിട്ടുണ്ട് ....

    ReplyDelete