Tuesday, April 12, 2011

എന്റെ മഴവില്ല്

നിറങ്ങളില്‍ നീ ചാലിച്ച് തന്നത് സ്വപ്‌നങ്ങള്‍ മാത്രം
ആ നിറങ്ങള്‍ ചേര്‍ത്ത് വച്ച് ഞാനതിനൊരു പേര് നല്‍കി
അത് നീയാകുന്ന മഴവില്ല്
എന്റെ ഹൃദയത്തിന്റെ കോണില്‍
ഞാന്‍ നിറം  കൊടുത്തു സൂക്ഷിച്ച എന്റെ മഴവില്ല്
അതിലേഴു വര്‍ണങ്ങളിലും ഏഴു ജന്മങ്ങളിലേക്കുള്ള  സ്നേഹം ഒളിപ്പിച്ചു വച്ചു നീ..
ഒരു മഴക്കായ് എന്നും കൊതിക്കുന്നു ഞാന്‍
മാനത്ത് വിരിയുന്ന നിന്നെ കാണുവാന്‍
ആ സ്നേഹം നുകരുവാന്‍

2 comments:

  1. സ്വപ്നങ്ങള്‍ നെയ്ത് കൂട്ടുന്ന വരികള്‍. നന്നായിരിക്കുന്നു.

    കൂടുതല്‍ പേര്‍ക്ക് ലിങ്കുകള്‍ അയച്ചുകൊടുക്കുക. എന്റെ സ്മൃതി എന്ന ബ്ലൊഗില്‍ പോയി അവിടെ നിന്ന് മാണിക്യം, സുകന്യ, ബിന്ദു തുടങ്ങിയവരെ പരിചയപ്പെടുക.

    നിറയെ എഴുതി നിറക്കുക. കൊച്ചു കൊച്ചു പോസ്റ്റുകളാകുമ്പോള്‍ ഒരു പാട് പോസ്റ്റുകള്‍ സൃഷ്ടിക്കാമല്ലോ..?

    ReplyDelete
  2. നന്നായിട്ടുണ്ട് ...എഴുത്തില്‍ ഒരു മഴവില്ലിന്‍ വര്‍ണം

    ReplyDelete