Tuesday, April 12, 2011

വില്പനവസ്തു

നാല് ചുവരുകല്കുള്ളില്‍ അവളെന്നും സുരക്ഷിത
കീറികൊന്ന കുറെ കടലാസ് കഷ്ണങ്ങളോട് കൂട്ടുകൂടിയും
കണ്ണാടിയോട് പരിഭവം പറഞ്ഞും
ജനാലകള്‍ക്കപ്പുറം അവള്‍ തളച്ചിട്ട കാറ്റിനോട് കഥപറഞ്ഞും
നിറം മങ്ങിയ ചുവരില്‍ അവള്‍ വരച്ചിട്ട
ഒരായിരം അര്‍ത്ഥങ്ങളുള്ള ചിത്രങ്ങളോട് ചോദ്യങ്ങള്‍ ചോദിച്ചും
അവസാനം ഒരു പകല്‍   അന്ധ്യതോടടുകുമ്പോള്‍   
ആരോക്കെയോ  വച്ച് നീട്ടുന്ന ചുക്കിച്ചുളിഞ്ഞ  നോട്ടുകള്‍ക്കായി അവള്‍ സ്വയമൊരു വില്പന വസ്തുവാകുന്നു 

എന്റെ മഴവില്ല്

നിറങ്ങളില്‍ നീ ചാലിച്ച് തന്നത് സ്വപ്‌നങ്ങള്‍ മാത്രം
ആ നിറങ്ങള്‍ ചേര്‍ത്ത് വച്ച് ഞാനതിനൊരു പേര് നല്‍കി
അത് നീയാകുന്ന മഴവില്ല്
എന്റെ ഹൃദയത്തിന്റെ കോണില്‍
ഞാന്‍ നിറം  കൊടുത്തു സൂക്ഷിച്ച എന്റെ മഴവില്ല്
അതിലേഴു വര്‍ണങ്ങളിലും ഏഴു ജന്മങ്ങളിലേക്കുള്ള  സ്നേഹം ഒളിപ്പിച്ചു വച്ചു നീ..
ഒരു മഴക്കായ് എന്നും കൊതിക്കുന്നു ഞാന്‍
മാനത്ത് വിരിയുന്ന നിന്നെ കാണുവാന്‍
ആ സ്നേഹം നുകരുവാന്‍

Monday, April 11, 2011

ഹരിശ്രീ

ആദ്യമായ് ഹരിശ്രീ കുറിച്ചപ്പോ ആദ്യമായ് പഠിച്ച അക്ഷരങ്ങള്‍ ചേര്‍ത്ത് വച്ച് അമ്മ എന്നെഴുതിയപ്പോ തോന്നിയ അതെ സന്തോഷം തന്നെ ഇപ്പൊ എന്റെ ആദ്യത്തെ പോസ്റ്റ്‌ എഴുതുമ്പോഴും തോന്നുന്നു.നമ്മള്‍ ഓരോരുത്തര്കും ദൈവം പല തരത്തിലുള്ള കഴിവുകള്‍ തന്നിടുണ്ട്.എന്താ ഇല്ലേ? പക്ഷെ കസ്തൂരിമാനിനു  അതിന്‍റെ മണം തിരിച്ചറിയാന്‍  പറ്റാത്ത പോലെ നമ്മളില്‍ പലരും നമ്മുടെ കഴിവുകള്‍ തിരിച്ചറിയുന്നില്ല.ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല.ചിലര്‍ തിരിച്ചരിയപെട്ട ആ കഴിവുകള്‍ മുന്നോട്ട് കൊണ്ട് വരാന്‍ ശ്രമിച്ചാല്‍ ഒരു വാക്ക് കൊണ്ട് പോലും അവരെ പ്രോത്സാഹിപ്പിക്കാന്‍ ഒരാള്‍ പോലും മുന്നോട്ട് വരില്ല.എന്നാല്‍ ചിലരാകട്ടെ തങ്ങളുടെ പ്രിയപെട്ടവര്‍ക്ക് വേണ്ടി സ്വന്തം കഴിവുകള്‍ കണ്ടില്ലെന്നു നടിക്കുന്നു അല്ലെങ്കില്‍ പലരുടെയും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക് മുന്നില്‍ നമ്മള്‍ അതിനെ ഇല്ലാതാക്കുന്നു.  ഒരപേക്ഷമാത്രം നിങ്ങളുടെ മകനോ,മകളോ,അനിയത്തിയോ,അനിയനോ ആരുമാവട്ടെ ,അവരുടെ ചെറിയ ചെറിയ കഴിവുകളെ നിങ്ങളാല്‍ കഴിയുന്ന വിധം പ്രോത്സാഹിപ്പിക്കുക.ഭാവിയില്‍ നമുകിടയില്‍ പകരം വെക്കാന്‍ ഒരു പ്രതിഭ പുനര്‍ജനിക്കുനുന്ടെങ്കില്‍ അത് നമുക്ക് പ്രിയപെട്ടവരവട്ടെ,നമ്മുടെ ഇടയില്‍ നിന്നാവട്ടെ.നമുക്കെന്നും  അഭിമാനിക്കാം!!കാലത്തിന്‍റെ   പരക്കം പാച്ചിലില്‍ ഇതിലേതു വിഭാകത്തില്‍ പെട്ടുപോയതാണ് ഞാനെന്നു ഇനി നിങ്ങള്‍ ഊഹിച്ചുകൊള്ക